Saturday, November 17, 2007

ഒരുത്തരം തേടുകയാണു ഞാന്‍

ഒരുത്തരം തേടുകയാണു ഞാന്‍ പിളരുമെന്‍ ഹൃദയത്തിനൊരാശ്വാസമായ്
തളരുകയാണു ഞാന്‍
വീണ്ടുമൊരാവര്‍ത്തികേള്‍ക്കുവാനാവില്ലയാപരിഭവം
വിളിപ്പാടകലെയെങ്കിലും നോക്കെത്താ ദൂരത്താണെന്‍ പൊന്നുമോന്‍
അങ് ങേ തലക്കലായ് പരിഭവം
ഞാനിന്നലെ കിനാക്കണ്‍ടു ബാപ്പയെ
ഒന്നും പറയാതെ പോയ്ക്കളഞ്ഞെന്തേ...
ആര്‍ക്കുണ്ടുത്തരം ചൊല്ലെന്നോടാരെങ്കിലും
നന്ദിയുണ്ടാവുമെപ്പൊഴും ജീവതാളം നിലക്കുവോളം

4 comments:

സുല്‍ |Sul said...

മുനീര്‍
വരികള്‍ നന്നായിരിക്കുന്നു.
ഇനിയും എഴുതുക.

-സുല്‍

ഫസല്‍ ബിനാലി.. said...

ഉത്തരം തരാനുള്ള താങ്കളുടെ ചോദ്യത്തിനൊരുത്തരം തരാന്‍ അശക്തനാണീ ഞാനും.................കവിത നന്നായിരിക്കുന്നു...................... കൂടെ



മുനീര്‍ ഭായ്...,
സാധാരണ ബ്ലോഗുകള്‍ വായിച്ചിട്ട് 'നന്നായി, നന്നായി' എന്നല്ലാതെ
എന്തെങ്കിലും തിരുത്തലുകളോ നിര്‍ദ്ദേശങ്ങളോ ആരും തരാറില്ല, വ്യത്യസ്തമായി മുനീര്‍ഭായിയില്‍നിന്നു ലഭിച്ച നിര്‍ദ്ദേശങ്ങള്‍ ആദരവോടെ ശ്രദ്ധിക്കുന്നു. തുടര്‍ന്നും സഹായിക്കണം സസ്നേഹം ഫസല്‍

O K MUNEER VELOM said...
This comment has been removed by the author.
Devi said...

നന്നായിരിക്കുന്നു.....എല്ലാ കവികളും......മനസിനെ .....ശരിക്കും....വേദനിപ്പിചു....