Sunday, November 18, 2007

ഒരു ചോദ്യത്തിനു മുമ്പില്‍...!?


തേടുന്നു ഞാന്‍ ഒരു കുഞ്ഞു ചോദ്യത്തെ
നേരിടാനുത്തരം നേരമില്ലെങ്കിലും
ഓര്‍മ്മയില്‍ ഓജസ്സായ് കുഞ്ഞിളം കൊഞ്ചല്‍ കുസ്രുതികള്‍
കൂട്ടിപ്പറയുന്ന വാക്കുകള്‍നെഞ്ചു കീറുന്ന ചോദ്യങ്ങളാകവേ
।പോയ കാലം അതില്‍ പൂവിതള്‍ താരുകള്‍
നിര്‍വൃതി പൂത്ത വദനാംഗിയാം പ്രേയസി

ഗ്രീഷ്മം വസന്തം കുഞ്ഞോളം കല്ലോലിനി,
കെട്ടിപ്പിണഞ്ഞവള്‍ മാറില്‍ കിടന്നതും
മുത്തംകൊടുത്തെന്‍ മോനെ പിരിഞ്ഞതും
ഒക്കെയൊരോര്‍മ്മ തന്‍ ചെപ്പിലടച്ചിട്ട്മു
ത്തു തേടിത്തിരിച്ചതാണു ഞാന്‍
വ്യൊമയാനം കഴിഞ്ഞാരവം തീര്‍ന്നു

വീണ്ടുമീ സൈകതം ചികയാന്‍ ഒരുങ്ങവെ।
ഫോണില്‍ അങ്ങേ തലക്കലൊരു പരിഭവം
വാപ്പാ വരുന്നില്ലേ വാപ്പാഞാനിവിടുണ്ട് വരില്ലേ॥
ഇന്നലെയുംഞാന്‍ കിനാക്കണ്ടു വാപ്പയെ
മിണ്ടാതെ പറയാതെ പോയീ
ഞാനിവിടുള്ളതറിഞ്ഞില്ലെ വാപ്പാ
എന്നിട്ടുമെന്തേ വരാത്തേ...
ഈ കുഞ്ഞു ഹൃദയത്തിന്‍ മുമ്പില്‍
എന്തു മറുപടിചൊല്ലേണ്ടു നാഥാ....

1 comment:

ഫസല്‍ ബിനാലി.. said...

കിനാക്കണ്‍ടു ബാപ്പയെഒന്നും പറയാതെ പോയ്ക്കളഞ്ഞെന്തേ..