Thursday, November 22, 2007

മോഹയാനം


വ്യൊമയാനത്തിന്‍ പടി കയറി അരക്കൊരു
പട്ടയും മുറുക്കി ഞാനിമയൊന്നിറുക്കി
നനുത്തൊരോര്‍മ്മയായ് പ്രണയ പുഷ്പങ്ങള്‍
പ്റന്നകലുന്നൂ മരിച്ച സ്വപ്നങ്ങള്‍


പൂമരക്കൊമ്പിലെ കിനാവിന്‍ കിളിക്കൂട്ടില്‍
കുഴഞ്ഞു വീഴുന്നൂ സ്മൃതി പതംഗങ്ങള്‍
സ്വപ്ന സ്പുലിംഗത്തിന്‍ ചെറു വെട്ടങ്ങളാല്‍
സൈകത ഭൂവില്‍ സ്വപ്ന ഗേഹം തിരയവേ
മോഹത്തിന്‍ ചിറകു കൊഴിഞ്ഞെന്‍ ഹൃദയത്തിന്‍
നിണം വാര്‍ന്ന് മുള്‍ച്ചെടിത്തുമ്പിലേക്കൊലിക്കുന്നു।

എന്‍റ്റെ കൈയ്യിലൊരു പഴയ റാന്തല്‍ മാത്രം
മരുവിന്‍ മണല്‍ക്കാട്ടില്‍ ചാരക്കൂമ്പാരം മാത്രം
ചിറകു കരിഞ്ഞിട്ടും ഉടലില്‍ ഇഴയുന്ന
കര്‍ത്തവ്യം ബാക്കി നില്ക്കും ഇയ്യാമ്പാറ്റകള്‍ കൂട്ടം
യൌവ്വനംനേര്‍ത്തുനേര്‍ത്തൊലിച്ചിറങ്ങുന്നൂ
നാള്‍വഴിക്കണക്കുകള്‍ നക്കിത്തുടക്കുന്നു
നേര്‍മ്മക്കടലാസിന്‍ ശവക്കച്ച കൊണ്ടെന്‍
ജഢത്വം പൊതിഞ്ഞു ഞാനുല്ലാസം ഭാവിക്കുന്നു।

ദിനസരിത്തളിനെന്‍ ജീവിതം മറിക്കുമ്പോള്‍
എഴുതാന്‍ കഴിയാത്തെന്‍ ദുഖഃങ്ങള്‍ നഷ്ടങ്ങളും
കറുത്ത മഷിപ്പാടായ് ഉണങ്ങി ക്കിടക്കുന്നു
വാസര സ്വപ്നത്തിന്‍മോഹ പതംഗങ്ങളേ
നിങ്ങളെന്‍ മനോരാജ്യം ഭരിച്ചു രസിക്കുക॥

1 comment:

ഫസല്‍ ബിനാലി.. said...

ദിനസരിത്തളിനെന്‍ ജീവിതം മറിക്കുമ്പോള്‍
എഴുതാന്‍ കഴിയാത്തെന്‍ ദുഖഃങ്ങള്‍ നഷ്ടങ്ങളും
കറുത്ത മഷിപ്പാടായ് ഉണങ്ങി ക്കിടക്കുന്നു
വാസര സ്വപ്നത്തിന്‍മോഹ പതംഗങ്ങളേ
നിങ്ങളെന്‍ മനോരാജ്യം ഭരിച്ചു രസിക്കുക॥

kavithayekkurichulla anjathakondu thanne vishakalanam cheyyuaanaavilla
enkilum thoannunna abipraayam hridayasparshiyaanu