Thursday, November 22, 2007

മോഹയാനം


വ്യൊമയാനത്തിന്‍ പടി കയറി അരക്കൊരു
പട്ടയും മുറുക്കി ഞാനിമയൊന്നിറുക്കി
നനുത്തൊരോര്‍മ്മയായ് പ്രണയ പുഷ്പങ്ങള്‍
പ്റന്നകലുന്നൂ മരിച്ച സ്വപ്നങ്ങള്‍


പൂമരക്കൊമ്പിലെ കിനാവിന്‍ കിളിക്കൂട്ടില്‍
കുഴഞ്ഞു വീഴുന്നൂ സ്മൃതി പതംഗങ്ങള്‍
സ്വപ്ന സ്പുലിംഗത്തിന്‍ ചെറു വെട്ടങ്ങളാല്‍
സൈകത ഭൂവില്‍ സ്വപ്ന ഗേഹം തിരയവേ
മോഹത്തിന്‍ ചിറകു കൊഴിഞ്ഞെന്‍ ഹൃദയത്തിന്‍
നിണം വാര്‍ന്ന് മുള്‍ച്ചെടിത്തുമ്പിലേക്കൊലിക്കുന്നു।

എന്‍റ്റെ കൈയ്യിലൊരു പഴയ റാന്തല്‍ മാത്രം
മരുവിന്‍ മണല്‍ക്കാട്ടില്‍ ചാരക്കൂമ്പാരം മാത്രം
ചിറകു കരിഞ്ഞിട്ടും ഉടലില്‍ ഇഴയുന്ന
കര്‍ത്തവ്യം ബാക്കി നില്ക്കും ഇയ്യാമ്പാറ്റകള്‍ കൂട്ടം
യൌവ്വനംനേര്‍ത്തുനേര്‍ത്തൊലിച്ചിറങ്ങുന്നൂ
നാള്‍വഴിക്കണക്കുകള്‍ നക്കിത്തുടക്കുന്നു
നേര്‍മ്മക്കടലാസിന്‍ ശവക്കച്ച കൊണ്ടെന്‍
ജഢത്വം പൊതിഞ്ഞു ഞാനുല്ലാസം ഭാവിക്കുന്നു।

ദിനസരിത്തളിനെന്‍ ജീവിതം മറിക്കുമ്പോള്‍
എഴുതാന്‍ കഴിയാത്തെന്‍ ദുഖഃങ്ങള്‍ നഷ്ടങ്ങളും
കറുത്ത മഷിപ്പാടായ് ഉണങ്ങി ക്കിടക്കുന്നു
വാസര സ്വപ്നത്തിന്‍മോഹ പതംഗങ്ങളേ
നിങ്ങളെന്‍ മനോരാജ്യം ഭരിച്ചു രസിക്കുക॥

Sunday, November 18, 2007

ഒരു ചോദ്യത്തിനു മുമ്പില്‍...!?


തേടുന്നു ഞാന്‍ ഒരു കുഞ്ഞു ചോദ്യത്തെ
നേരിടാനുത്തരം നേരമില്ലെങ്കിലും
ഓര്‍മ്മയില്‍ ഓജസ്സായ് കുഞ്ഞിളം കൊഞ്ചല്‍ കുസ്രുതികള്‍
കൂട്ടിപ്പറയുന്ന വാക്കുകള്‍നെഞ്ചു കീറുന്ന ചോദ്യങ്ങളാകവേ
।പോയ കാലം അതില്‍ പൂവിതള്‍ താരുകള്‍
നിര്‍വൃതി പൂത്ത വദനാംഗിയാം പ്രേയസി

ഗ്രീഷ്മം വസന്തം കുഞ്ഞോളം കല്ലോലിനി,
കെട്ടിപ്പിണഞ്ഞവള്‍ മാറില്‍ കിടന്നതും
മുത്തംകൊടുത്തെന്‍ മോനെ പിരിഞ്ഞതും
ഒക്കെയൊരോര്‍മ്മ തന്‍ ചെപ്പിലടച്ചിട്ട്മു
ത്തു തേടിത്തിരിച്ചതാണു ഞാന്‍
വ്യൊമയാനം കഴിഞ്ഞാരവം തീര്‍ന്നു

വീണ്ടുമീ സൈകതം ചികയാന്‍ ഒരുങ്ങവെ।
ഫോണില്‍ അങ്ങേ തലക്കലൊരു പരിഭവം
വാപ്പാ വരുന്നില്ലേ വാപ്പാഞാനിവിടുണ്ട് വരില്ലേ॥
ഇന്നലെയുംഞാന്‍ കിനാക്കണ്ടു വാപ്പയെ
മിണ്ടാതെ പറയാതെ പോയീ
ഞാനിവിടുള്ളതറിഞ്ഞില്ലെ വാപ്പാ
എന്നിട്ടുമെന്തേ വരാത്തേ...
ഈ കുഞ്ഞു ഹൃദയത്തിന്‍ മുമ്പില്‍
എന്തു മറുപടിചൊല്ലേണ്ടു നാഥാ....

Saturday, November 17, 2007

ഒരുത്തരം തേടുകയാണു ഞാന്‍

ഒരുത്തരം തേടുകയാണു ഞാന്‍ പിളരുമെന്‍ ഹൃദയത്തിനൊരാശ്വാസമായ്
തളരുകയാണു ഞാന്‍
വീണ്ടുമൊരാവര്‍ത്തികേള്‍ക്കുവാനാവില്ലയാപരിഭവം
വിളിപ്പാടകലെയെങ്കിലും നോക്കെത്താ ദൂരത്താണെന്‍ പൊന്നുമോന്‍
അങ് ങേ തലക്കലായ് പരിഭവം
ഞാനിന്നലെ കിനാക്കണ്‍ടു ബാപ്പയെ
ഒന്നും പറയാതെ പോയ്ക്കളഞ്ഞെന്തേ...
ആര്‍ക്കുണ്ടുത്തരം ചൊല്ലെന്നോടാരെങ്കിലും
നന്ദിയുണ്ടാവുമെപ്പൊഴും ജീവതാളം നിലക്കുവോളം